കാസർഗോഡ്: ജില്ലയിൽ നടന്ന ഐഎൻഎൽ ജില്ലാ പ്രവർത്തക സമിതി യോഗവും കൂട്ടത്തല്ലിൽ കലാശിച്ചു. കാസിം ഇരിക്കൂർ, വഹാബ് വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് ഐഎൻഎൽ ജില്ലാ പ്രവർത്തക സമിതി യോഗം ചേർന്നത്. ഇതിനിടെ ഉണ്ടായ തർക്കം സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു.
ആകെ രണ്ട് പോലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. എൺപതോളം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അംഗത്വ വിതരണവുമായി ബന്ധപ്പെട്ടാണ് തർക്കവും സംഘർഷവും ഉണ്ടായത്.
Also Read: സംസ്ഥാനത്തെ എല്ലാ ചിൽഡ്രൻസ് ഹോമുകളും ശിശു സൗഹൃദമാക്കും; ആരോഗ്യമന്ത്രി






































