തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച കൂടുതൽ ഇളവുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ. ഇന്നലെ സർക്കാർ പുറത്തിറക്കിയ പുതിയ നിർദ്ദേശ പ്രകാരം തിയേറ്ററുകളിൽ 100 ശതമാനം പേർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ബാറുകൾ, ക്ളബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, മറ്റ് ഭക്ഷണ ശാലകളിലുമെല്ലാം 100 ശതമാനം സീറ്റിലും ആളെ പ്രവേശിപ്പിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
സർക്കാർ-അർധസർക്കാർ-പൊതുമേഖലാ സ്‌ഥാപനങ്ങളിലെ യോഗങ്ങൾ ഓഫ്‌ലൈനായി നടത്താനും അനുവാദമുണ്ട്. എല്ലാ പൊതുയോഗങ്ങളിലും 1500 പേരെ വരെ പ്രവേശിപ്പിക്കാം. ജില്ലകളെ കാറ്റഗറി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതും ഒഴിവാക്കി. രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതോടെയാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
Read Also: അഞ്ചാം ദിവസവും തുടരുന്ന യുദ്ധം; റഷ്യ-യുക്രൈൻ ചർച്ചയിൽ കണ്ണുനട്ട് ലോകം