കോട്ടയം: കോട്ടയം നഗരസഭയിൽ സ്വതന്ത്രയായി മൽസരിച്ച് വിജയിച്ച കോൺഗ്രസ് വിമത ബിൻസി സെബാസ്റ്റ്യന്റെ പിന്തുണ യുഡിഎഫിന്. ബിൻസി സെബാസ്റ്റ്യൻ ഡിസിസി ഓഫീസിലെത്തി. ഇതോടെ ഇരുമുന്നണികൾക്കും 22 അംഗങ്ങൾ വീതമായതിനാൽ നഗരസഭ ആരു ഭരിക്കുമെന്നത് നറുക്കിട്ട് തീരുമാനിക്കേണ്ടി വരും.
ചെയര്‍പേഴ്സൺ സ്ഥാനം നൽകുന്നവരെ പിന്തുണക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് ശേഷം ബിൻസിയുടെ നിലപാട്. പിന്തുണ ഉറപ്പിച്ച് ഭരണം പിടിക്കാമെന്ന പ്രതീക്ഷ ഇടതുമുന്നണി പങ്കുവെക്കുകയും ചെയ്തിരുന്നു. ചെയര്‍പേഴ്സൺ പദവിയടക്കം ഇതിനായി വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഉമ്മൻചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉൾപ്പടെയുള്ള മുതിര്‍ന്ന നേതക്കൾ നേരിട്ട് ഇടപെട്ടാണ് ബിൻസി സെബാസ്റ്റ്യനെ അനുനയിപ്പിച്ചതെന്നാണ് സൂചന.
അഞ്ച് വര്‍ഷം ചെയര്‍പേഴ്സൺ സ്ഥാനം ഉറപ്പുനൽകിയാൽ മാത്രമേ യുഡിഎഫിനെ പിന്തുണക്കൂവെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് ബിൻസി സെബാസ്റ്റ്യൻ ഡിസിസി ഓഫീസിലെത്തി മടങ്ങിയ ശേഷം പറഞ്ഞത്. ആകെ 52 സീറ്റുകളുളള നഗരസഭയിൽ എൽഡിഎഫിന് 22ഉം യുഡിഎഫിന് 21 സീറ്റുകളുമാണുള്ളത്. എൻഡിഎ 8 സീറ്റുകളും നേടി.
Also Read: പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്നു; ശോഭയടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ നടപടി







































