തിരുവനന്തപുരം: കോവിഡ് കേസുകൾ ഇനിയും ഉയർന്നേക്കുമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. കോവിഡ് പ്രതിരോധത്തിലെ അശ്രദ്ധയാണ് വ്യാപനത്തിന് പ്രധാനകാരണമെന്ന് ആരോഗ്യവിദ്ഗധർ പറയുന്നു. അതിനിടെ സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന രോഗികൾ ആയിരം കടന്നു. തുടർച്ചയായ ഏഴാം ദിവസവും സംസ്ഥാനത്ത് കോവിഡ് കേസുകൾ ആയിരത്തിന് മുകളിലാണ്.
ഇന്നലെ മാത്രം 1494 പ്രതിദിനരോഗികളാണ് ഉണ്ടായത്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10ന് മുകളിൽ തന്നെ തുടരുന്നു. കോവിഡ് വ്യാപനം ഇനിയും ഉയരുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലവിലെ വിലയിരുത്തൽ. മാസ്കും മറ്റ് കോവിഡ് പ്രതിരോധമാർഗങ്ങളും അവഗണിക്കുന്നതാണ് രോഗവ്യാപത്തിന് പ്രധാന കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ.
Read Also: ബ്രിട്ടനിൽ ബോറിസ് ജോൺസൺ തുടരും; വിശ്വാസ വോട്ടെടുപ്പിൽ ജയം







































