എറണാകുളം: ജില്ലയിൽ ഒരു കോവിഡ് രോഗി കൂടി മരിച്ചു. കോതമംഗലം തോണിക്കുന്നേൽ ടി.വി. മത്തായി (67) ആണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനക്കയച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന മത്തായിക്ക് കോവിഡിന് പുറമെ ഹൃദ്രോഗവും രക്തസമ്മർദ്ദവും പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു. പ്ലാസ്മാ തെറാപ്പിയും നൽകിയിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ ഇന്ന് പുലർച്ചെയോടെ മത്തായിയുടെ ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.







































