തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
ആലപ്പുഴ സ്വദേശികളായ പുത്തന്‍ വിളയില്‍ രാജന്(67), ദാറുല്‍ റഹ്മാന് മന്‍സിലില്‍ ഫാമിന(40), മലപ്പുറം ജില്ലയിലെ വെള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്മാന്(70), വയനാട് തരുവണ കുന്നുമ്മല്‍ അങ്ങാടി കാഞ്ഞായി സഫിയ എന്നിവരാണ് മരിച്ചത്. ഇതോടെ കേരളത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 223 ആയി.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് രാജനും ഫാമിനയും മരിക്കുന്നത്. സഫിയ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.






































