മലപ്പുറം: കോവിഡ് രോഗി സഞ്ചരിച്ച വാഹനം പിടിച്ചെടുത്ത്, രോഗിയെ പോലീസ് റോഡിൽ ഇറക്കി വിട്ടെന്ന് പരാതി. മലപ്പുറം മഞ്ചേരിയിൽ ആണ് സംഭവം. കാവനൂർ സ്വദേശി ഷഫീഖിന്റെ ബൈക്കാണ് പോലീസ് പിടിച്ചെടുത്തത്.
കോവിഡ് രോഗിയാണെന്ന് പറഞ്ഞിട്ടും പോലീസ് വഴങ്ങിയില്ലെന്ന് ഷഫീഖ് പറയുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നും ആന്റിജൻ ടെസ്‌റ്റ് ചെയ്‌ത ഷഫീഖിന് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങും വഴിയാണ് വണ്ടിയുടെ നമ്പർ പ്ളേറ്റിലെ പ്രശ്‌നം ചൂണ്ടികട്ടി പോലീസ് വാഹനം പിടിച്ചെടുത്തത്.
ഡിവൈഎഫ്ഐയുടെ സ്‌നേഹ വണ്ടിയിലാണ് പിന്നീട് ഷെഫീഖിനെ വീട്ടിൽ എത്തിച്ചത്. ബൈക്ക് ഇപ്പോഴും പോലീസ് കസ്‌റ്റഡിയിലാണ്. സംഭവത്തിൽ ഡിവൈഎഫ്ഐ എസ്‌പിക്ക് പരാതി നൽകി.








































