തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് വസ്‍ത്ര വ്യാപാര സ്‌ഥാപനമായ പോത്തീസിന്റെ ലൈസന്‍സ് തിരുവനന്തപുരം നഗരസഭ റദ്ദാക്കി. നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പ്രോട്ടോകോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പ്രധാന വാതില്‍ അടച്ചിടുന്നുണ്ടെങ്കിലും ജീവനക്കാര്‍ കയറുന്ന പിന്‍വാതിലിലൂടെ പൊതുജനത്തെ കയറ്റി സ്‌ഥാപനം പ്രവര്‍ത്തിക്കുന്നതായി നഗരസഭ ആരോഗ്യവിഭാഗം പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
1994ലെ കേരള മുന്‍സിപ്പാലിറ്റി ആക്‌ടിലെ വകുപ്പ് 447, കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുകള്‍ എന്നിവയുടെ അടിസ്‌ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ കാരണത്താൽ പോത്തീസിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.
Read also: സെക്യൂരിറ്റി ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് ഷോറൂമിൽ നിന്ന് ബൈക്കുകൾ കവർന്നു







































