മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള മഹാരാഷ്ട്രയിൽ ഞായറാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നു. മാളുകൾ രാത്രി 8 മുതൽ രാവിലെ 7 വരെ അടച്ചിടണം. അടുത്തമാസം 4 മുതൽ സംസ്ഥാനത്താകെ നിരോധനനാഞ്ജയും ഏർപ്പെടുത്തും.
അതേസമയം, ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. മന്ത്രിസഭാ തീരുമാനത്തെ തുടർന്ന് ഏറ്റവും കൂടുതൽ കേസുകളുള്ള നാന്ദേഡ്, ബീഡ് എന്നിവിടങ്ങളിൽ പത്ത് ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. വൈറസിന്റെ പുതിയ വകഭേദവും മഹാരാഷ്ട്രയിൽ റിപ്പോർട് ചെയ്തിട്ടുണ്ട്. ഇത് ആശങ്ക വർധിപ്പിക്കുന്നതാണ്.









































