ഇൻഡോർ: കോവിഡ് രണ്ടാം തരംഗം ചൈന ഉണ്ടാക്കിയതാണെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ. ഇന്ത്യക്കെതിരായ ചൈനയുടെ വൈറൽ യുദ്ധമാണ് കോവിഡ് രണ്ടാം തരംഗമെന്ന് വിജയവർഗിയ പറഞ്ഞു.
ആഗോളതലത്തിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിലകുറച്ചു കാണിക്കാനാണ് ഇത് ഉണ്ടാക്കിയതാണ്. ഈ സമയത്ത് നമ്മൾ എല്ലാവരും ഇന്ത്യക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗം, വന്നതാണോ വിട്ടതാണോ എന്ന് ചർച്ച ചെയ്യണം. കാരണം, ചൈനയെ വെല്ലുവിളിച്ചത് ഇന്ത്യയും മോദിയുമാണ്. മോദിയെ അപകീർത്തിപ്പെടുത്താനും അദ്ദേഹത്തിന്റെ ജനസമ്മതി ഇടിക്കാനുമാണ് ചൈന ഇത് ഉണ്ടാക്കിയത്.
രണ്ടാം തരംഗം ഇന്ത്യയെ മാത്രമാണ് ഇത്ര മോശം രീതിയിൽ ബാധിച്ചത്. ബംഗ്ളാദേശ്, പാകിസ്‌ഥാൻ, ശ്രീലങ്ക, ഭൂട്ടാൻ, അഫ്‌ഗാനിസ്‌ഥാൻ തുടങ്ങിയ അയൽ രാജ്യങ്ങളിലൊന്നും പ്രശ്‌നമില്ല. അതുകൊണ്ട് ചൈനയാണ് ഈ കുഴപ്പം ഉണ്ടാക്കിയതെന്ന് തോന്നുന്നു, വിജയവർഗിയ പറഞ്ഞു.
Read Also: ‘ഫംഗസ് രോഗങ്ങളുടെ ശരിയായ പേര് പറയണം’; എയിംസ് ഡയറക്‌ടര്‍