തിരുവനന്തപുരം: കോവിഡ് ചികില്‍സയിൽ സ്വകാര്യ ആശുപത്രികളുടെ സൗകര്യം കൂടി പരമാവധി പ്രയോജനപ്പടുക എന്ന ലക്ഷ്യമാവുമായി സര്‍ക്കാര്‍ രംഗത്ത്. സംസ്‌ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി ഇന്ന് ചർച്ച നടത്തും.
ഇന്ന് 11 മണിക്കാണ് യോഗം. സ്വകാര്യ മേഖലയിലെ കോവിഡ് ചികില്‍സ, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ ഉൾപ്പെടുത്തി സര്‍ക്കാര്‍ ചിലവില്‍ നടത്താൻ എത്ര ആശുപത്രികൾ തയാറാകുമെന്ന് ഇന്നത്തെ യോഗത്തിന് ശേഷം അറിയാം.
നിലവിൽ 407 സ്വകാര്യ ആശുപത്രികൾ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി സഹകരിക്കുന്നുണ്ടെങ്കിലും 137 ആശുപത്രികൾ മാത്രമാണ് കോവിഡ് ചികില്‍സ നല്‍കി തുടങ്ങിയത്.
ജനറല്‍ വാര്‍ഡിന് 2300 രൂപ, ഐസിയു ചാര്‍ജ് 6500, വെന്റിലേറ്ററോട് കൂടിയ ഐസിയു ആണെങ്കില്‍ 11500 എന്നിങ്ങനെയാണ് ചാര്‍ജ് നിശ്‌ചയിച്ചിട്ടുള്ളത്. മികച്ച സൗകര്യങ്ങളുള്ള കൂടുതല്‍ ആശുപത്രികളെക്കൂടി പാക്കേജിന്റെ ഭാഗമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
Read Also: ഇന്നും നാളെയും ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം; പ്‌ളസ് ടു പരീക്ഷകൾക്ക് മാറ്റമില്ല