സിഎഫ്എല്‍ടിസി; സ്‌റ്റാഫ് നഴ്‌സുമാരുടെ സേവന കാലാവധി തുടരുമെന്ന് മന്ത്രി

By News Bureau, Malabar News
minister govindan master
Ajwa Travels

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുളള സിഎഫ്എല്‍ടിസി(കോവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ)കളില്‍ നിയമിക്കപ്പെട്ട സ്‌റ്റാഫ് നഴ്‌സുമാരുടെ സേവന കാലാവധി തുടരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍ അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചാണ് കാലാവധി നീട്ടാനുളള പുതിയ തീരുമാനം. നഴ്‌സുമാരുടെ കാലാവധി സിഎഫ്എല്‍ടിസികള്‍ നിര്‍ത്തലാക്കുന്നതുവരെ തുടരുമെന്ന് മന്ത്രി വ്യക്‌തമാക്കി.

കാലാവധി പൂര്‍ത്തിയായാലും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളില്‍ നിയമിച്ചിട്ടുളള കരാര്‍ ജീവനക്കാരെ പിരിച്ചുവിടരുതെന്ന് നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഈ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് സിഎഫ്എല്‍ടിസികള്‍ നിര്‍ത്തലാക്കുന്നതുവരെ സ്‌റ്റാഫ് നഴ്‌സുമാരെ ജോലിയില്‍ തുടരാന്‍ അനുവദിച്ച് കൊണ്ടുളള തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

Most Read: ‘കടുവ’ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, തടഞ്ഞ് നേതാക്കൾ; സംഘർഷം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE