കോവിഡ് വ്യാപനം; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ്

By Staff Reporter, Malabar News
nss-g-sukumaran-nair.1
Ajwa Travels

പെരുന്ന: സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തിൽ സർക്കാരിനെതിരെ എൻഎസ്എസ്. സർക്കാരിന്റെ അനാസ്‌ഥയാണ് രോ​ഗ വ്യാപനത്തിന് കാരണമെന്ന് പറഞ്ഞാൽ തെറ്റാകില്ലെന്ന് എൻഎസ്എസ് കുറ്റപ്പെടുത്തി. കോളേജുകളിൽ വ്യാപനം ഉണ്ടായിട്ടും പരീക്ഷ മാറ്റുകയോ കോളേജ് അടക്കുകയോ ചെയ്‌തിട്ടില്ല.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് അനുമതി നൽകിയത് അത്യന്തം പ്രതിഷേധാർഹമാണെന്ന് വിമര്‍ശിച്ച എന്‍എസ്എസ്, രോഗ വ്യാപനം നിയന്ത്രണമാകും വരെ കോളേജുകൾ അടച്ചിടണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം, സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തീവ്രമായി തുടരുന്നതിനിടെ ചികിൽസ പ്രതിസന്ധിയും രൂക്ഷമാകുന്നു. കോഴിക്കോടും ആലപ്പുഴയിലും കോവിഡ് ചികിൽസ പ്രതിസന്ധിയിലാണ്. കോഴിക്കോട് സ്വകാര്യ-സർക്കാർ ആശുപത്രികളിലും ആലപ്പുഴ, തിരുവനന്തപുരം, മെഡിക്കല്‍‍ കോളേജ് ആശുപത്രിയിലും കിടക്കകൾ ഏതാണ്ട് നിറഞ്ഞ അവസ്‌ഥയാണ്.

പാലക്കാട് ജില്ലയിലെ കോവിഡ് ബെഡുകളും ഏതാണ്ട് നിറഞ്ഞു. എറണാകുളം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പകുതിയിൽ അധികം കിടക്കകളിലും കോവിഡ് രോഗികളെ പ്രവേശിപ്പിച്ച സാഹചര്യമാണുള്ളത്. വയനാട് ജില്ലയിൽ ആകെയുള്ള കോവിഡ് ബെഡുകളിൽ 30 ശതമാനവും രോഗികളെ പ്രവേശിപ്പിക്കേണ്ട സാഹചര്യവും നിലവിലുണ്ട്.

Read Also: കൊലക്കേസ് പ്രതി മരിച്ചുവെന്ന് വക്കീൽ, ജീവനോടെ പൊക്കി പോലീസ്; നാടകീയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE