തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ തുറക്കുമ്പോൾ വാക്സിനേഷൻ നിബന്ധനയിൽ വിദ്യാർഥികൾക്ക് ഇളവ് നൽകി സർക്കാർ. 18 തികയാത്തതിനാൽ വാക്സിൻ എടുക്കാനാവാത്ത ഒന്നാം വർഷ ഡിഗ്രിക്കാർക്ക് കോളേജിൽ വരാം. കാലാവധി ആകാത്തതിനാൽ രണ്ടാം ഡോസ് എടുക്കാത്തവർക്കും ഇളവുണ്ട്.
അതേസമയം വിമുഖത മൂലം വാക്സിൻ എടുക്കാത്ത വിദ്യാർഥികളേയും അധ്യാപകരേയും കോളേജിൽ പ്രവേശിപ്പിക്കേണ്ട എന്നാണ് സർക്കാർ ഉത്തരവ്. വിമുഖത മാറ്റാൻ ബോധവൽക്കരണം നടത്താനും നിർദേശമുണ്ട്. കോളേജുകൾ 4 തരം സമായക്രമങ്ങളിൽ തുറക്കാം എന്നും ഉത്തരവിൽ ഉണ്ട്.
എഞ്ചിനീയറിങ് കോളേജുകൾ നിലവിലുള്ള രീതിയിൽ 6 മണിക്കൂർ ക്ളാസ് എന്ന രീതി തുടരും. ഈ മാസം 18നാണ് കോളേജുകൾ പൂർണമായി തുറക്കുന്നത്. അതേസമയം സംസ്ഥാനത്ത് പൊതു പരിപാടികൾക്ക് നിയന്ത്രണം തുടരും. ഇളവ് ലഭിക്കേണ്ട പരിപാടികൾ പ്രത്യേകം അനുമതി വാങ്ങണമെന്നാണ് സർക്കാരിന്റെ ഉത്തരവിലുള്ളത്.
അതിനിടെ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തില്‍ നിര്‍ദ്ദേശിച്ചു. കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ളാസുകള്‍ മാത്രമല്ല കൂട്ടുകാരും നഷ്ടപ്പെട്ടിരിക്കുകയാണ്. ചിലര്‍ പ്രത്യേക മാനസിക അവസ്ഥയിലായിട്ടുണ്ടാവാം. അത്തരക്കാര്‍ക്ക് കൃത്യമായ കൗണ്‍സിലിങ് ആവശ്യമാണ്. അതിനാല്‍ സ്കൂളുകളിലും കോളേജുകളിലും കൗണ്‍സിലര്‍മാര്‍ ഉണ്ടാവണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
Malabar News: കനത്ത മഴ; ആനക്കര, കപ്പൂർ മേഖലയിൽ വ്യാപക കൃഷിനാശം








































