കോഴിക്കോട്: ജില്ലയില്‍ സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കൊയിലാണ്ടിയില്‍ ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കൊയിലാണ്ടിയില്‍ 21 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചിരുന്നു. മൂന്ന് സീറ്റുകള്‍ ബിജെപിയും നേടി. ഇതുമായി ബന്ധപ്പെട്ട് സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ വിജയാഘോഷം സംഘടിപ്പിച്ചു. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവർത്തകരെ പിരിച്ചു വിടാൻ പോലീസ് ലാത്തി വീശി. വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് അഞ്ചിടങ്ങളില്‍ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊയിലാണ്ടിയില്‍ നിരോധനാജ്ഞ ഉണ്ടായിരുന്നില്ല.
Read also: രാമന്തളിയില്‍ സിവി ധനരാജിന്റെ ഭാര്യ എന്‍വി സജിനിക്ക് ജയം





































