തിരുവനന്തപുരം: ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി സിപിഐഎം എംപിമാർ നല്‍കിയ അപേക്ഷ തള്ളി ദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടി. എംപിമാരായ വി ശിവദാസന്‍, എഎം ആരിഫ്, എളമരം കരീം എന്നിവരാണ് ദ്വീപ് സന്ദര്‍ശിക്കാന്‍ അപേക്ഷ നല്‍കിയത്. സന്ദര്‍ശനം മുടക്കാന്‍ അഡ്‌മിനിസ്‌ട്രേഷന്‍ മനപ്പൂര്‍വം ശ്രമിക്കുകയാണെന്ന് എളമരം കരീം പറഞ്ഞു. ദ്വീപിലെ യഥാർഥ വസ്‌തുത പുറത്തറിയുമെന്ന ആശങ്കയാണ് ദ്വീപ് ഭരണകൂടത്തിനെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ എഐസിസി സംഘത്തിനും ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചിരുന്നു. അതേസമയം ലക്ഷദ്വീപിൽ ഇന്റർനെറ്റിന് സ്‌പീഡ് കുറയുന്നതായും പരാതിയുണ്ട്. പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണോ ഇന്റർനെറ്റ് വേഗത കുറക്കുന്നതെന്ന് നാട്ടുകാർ സംശയം ഉന്നയിക്കുന്നുണ്ട്. നിലവിൽ ത്രീ-ജി വേഗത ടു-ജി വേഗതയായി കുറഞ്ഞെന്ന് ലക്ഷദ്വീപ് നിവാസികൾ വ്യക്‌തമാക്കുന്നു.
Read also: സിബിഎസ്‌ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ റദ്ദാക്കൽ; ഹരജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും