തൃശൂർ: പാലാ ബിഷപ്പിനെ പിന്തുണച്ച് ഗോവ ഗവർണറും, മുതിർന്ന ബിജെപി നേതാവുമായ പിഎസ് ശ്രീധരൻ പിള്ള വീണ്ടും രംഗത്ത് . ബിഷപ്പിനെ വിമർശിക്കാം, പക്ഷേ ക്രൂശിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക സന്തുലിതാവസ്‌ഥ നില നിർത്തുന്നതിന് എല്ലാവരും ശ്രമിക്കണം.
വിവാദങ്ങൾ ഉണ്ടാകുന്നത് ഒട്ടേറെ പേരുടെ മനസിൽ വേദന സൃഷ്‌ടിക്കാൻ ഇടയാക്കും. സഭകളുടെ വേദന അറിയാൻ എല്ലാവരും ശ്രമിക്കണം. ഈശ്വരന് വേണ്ടി ജീവിതം സമർപ്പിച്ച ഒരാളുടെ വേദന കാണേണ്ടതല്ലേയെന്നും പിഎസ് ശ്രീധരൻ പിള്ള ചോദിച്ചു.
ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർ നേരത്തെ ബിഷപ്പിന് പിന്തുണ അറിയിച്ചിരുന്നു. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്‌താവന പരിശോധിക്കപ്പെടേണ്ട ഒന്നാണെന്നായിരുന്നു ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പറഞ്ഞത്. പികെ കൃഷ്‌ണദാസ്, വി മുരളീധരൻ എന്നിവരും സമാന നിലപാട് സ്വീകരിച്ചിരുന്നു.
Read Also: ജാതി സെൻസസ്; സർവകകക്ഷി യോഗം വിളിക്കാൻ ഒരുങ്ങി നിതീഷ് കുമാർ






































