വയനാട്: വെണ്ണിയോട് പാത്തിക്കൽ കടവിലെ നടപ്പാലത്തിൽ നിന്ന് അമ്മയോടൊപ്പം പുഴയിൽ കാണാതായ അഞ്ചുവയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെടുത്തു. പുഴയിൽ വീണ സ്ഥലത്തു നിന്ന് രണ്ടു കിലോമീറ്റർ ദൂരെ മാറി കൂടൽക്കടവിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുർക്കി ജീവൻരക്ഷാ പ്രവർത്തകരാണ് മൃതദേഹം കണ്ടെടുത്തത്. കൽപ്പറ്റ സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ് ദക്ഷ.
വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റിൽ അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശന(32) ആണ് മകൾ ദക്ഷയുമായി കഴിഞ്ഞ വ്യാഴാഴ്ച പുഴയിലേക്ക് ചാടിയത്. ദർശനയെ അന്ന് തന്നെ സമീപവാസിയായ യുവാവ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ദർശനയുടെ മൃതദേഹം ഇന്ന് സംസ്കരിക്കാനിരിക്കെയാണ് ഇന്ന് രാവിലെ കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തിയത്.
ഇരുവരും പുഴയിൽ വീണ വ്യാഴാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിമുതൽ അഗ്നിരക്ഷാ സേന, എൻഡിആർഎഫ്, സിവിൽ ഡിഫൻസ്, പനമരം സിഎച്ച് റെസ്ക്യൂ ടീം, തുർക്കി ജീവൻരക്ഷാ സമിതി, ദുരന്തനിവാരണ സേന തുടങ്ങിയവർ കുഞ്ഞിനായുള്ള തിരച്ചിലിൽ ആയിരുന്നു. വെണ്ണിയോട് പാത്തിക്കൽ കടവിലെ നടപ്പാലത്തിൽ നിന്നാണ് ദർശനയും മകളും പുഴയിലേക്ക് ചാടിയത്.
Most Read: ഏക സിവിൽ കോഡ്; ജനസദസുമായി കോൺഗ്രസ്- ഇടതുപക്ഷത്തിന് ക്ഷണമില്ല







































