കൊച്ചി: ഡോളർ കടത്ത് കേസിൽ സ്വപ്ന സുരേഷിനും സരിത്തിനും ജാമ്യം അനുവദിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇരുവർക്കും കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുക ആയിരുന്നു.
അതേസമയം, ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ റിമാൻഡ് ചെയ്തു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ് ഉത്തരവ്. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയായ എം ശിവശങ്കറിനെ റിമാൻഡ് ചെയ്യണം എന്ന വാദം കോടതി അംഗീകരിച്ചു. ഫെബ്രുവരി ഒമ്പത് വരെയാണ് ശിവശങ്കറിന്റെ റിമാൻഡ് കാലാവധി. ഫെബ്രുവരി ഒന്നിന് ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.
ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഡോളർ കടത്ത് കേസിൽ ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി.
Also Read: ഹെപ്പറ്റൈറ്റിസ് വിമുക്ത ഭാവിക്കായി കര്‍മ്മ പദ്ധതി: സംസ്ഥാനതല ഉൽഘാടനം ആരോഗ്യമന്ത്രി നിര്‍വഹിച്ചു







































