ഹെപ്പറ്റൈറ്റിസ് വിമുക്‌ത ഭാവിക്കായി കര്‍മ്മ പദ്ധതി: സംസ്‌ഥാനതല ഉൽഘാടനം ആരോഗ്യമന്ത്രി നിര്‍വഹിച്ചു

By Staff Reporter, Malabar News
Malabarnews_kk shailaja
കെകെ ശൈലജ
Ajwa Travels

തിരുവനന്തപുരം: വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ സംസ്‌ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി കെകെ ശൈലജ നിര്‍വഹിച്ചു. ഓൺലൈൻ വഴിയാണ് ഉൽഘാടനം നടന്നത്. 2030ഓടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് സി നിവാരണത്തിനും വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ മൂലമുളള മരണനിരക്കും രോഗാവസ്‌ഥയും കുറക്കുന്നതിനുമായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന പദ്ധതിയാണിത്.

14 ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും തിരഞ്ഞെടുക്കപ്പെട്ട ജില്ലാ, ജനറല്‍ ആശുപത്രികളും ഉള്‍പ്പെടെ 25 ആശുപത്രികളിലെയും പ്രാദേശിക ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ലോഗോ, ബോധവൽക്കരണ ഗ്രാഫിക്‌സ് അനിമേഷന്‍ വീഡിയോ എന്നിവയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

വൈറല്‍ ഹെപ്പറ്റൈറ്റിസ് ഏറെ അപകടകരമാണെന്നും അതിനാല്‍ തന്നെ എല്ലാവരും ചികിൽസ ഉറപ്പാക്കണമെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു. കോവിഡ് കാലത്തും സംസ്‌ഥാനത്തെ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്താനാണ് പരിപാടി ആവിഷ്‌ക്കരിച്ചത്.

സംസ്‌ഥാനത്ത് 25 ആശുപത്രികളില്‍ ഹെപ്പറ്റൈറ്റിസ് ബി, സി ചികിൽസ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാതൃകാ ചികിൽസാ കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ഗര്‍ഭിണികളില്‍ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധന സൗജന്യമായി നടത്തുവാന്‍ എല്ലാ സിഎച്ച്സികളിലും പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ടെസ്‌റ്റ് കിറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഹെപ്പറ്റൈറ്റിസ് വൈറല്‍ ലോഡ് ടെസ്‌റ്റ് തിരുവനന്തപുരം പബ്‌ളിക് ഹെല്‍ത്ത് ലാബില്‍ സൗജന്യമായി ചെയ്യുന്നുണ്ട്. ജില്ലകളില്‍ നിന്നും സാമ്പിളുകള്‍ പരിശോധനക്കായി തിരുവനന്തപുരം പബ്ളിക് ഹെല്‍ത്ത് ലാബിലേക്ക് അയക്കാവുന്നതാണ്. എല്ലാവരും ഈ ചികിൽസാ സേവനം ഉപയോഗപ്പെടുത്തണം, മന്ത്രി വ്യക്‌തമാക്കി.

Read Also: അറസ്‌റ്റ് തടയണമെന്ന ‘താണ്ഡവ്’ അണിയറ പ്രവർത്തകരുടെ ഹരജി തള്ളി

2030ഓടു കൂടി വൈറല്‍ ഹെപ്പറ്റൈറ്റിസ് സി മൂലമുള്ള മരണം പൂർണമായും ഇല്ലാതാക്കുക, രോഗ പകര്‍ച്ച തടയുകയും ചെയ്യുക, രോഗ ബാധിതയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് ഹെപ്പറ്റൈറ്റിസ് ബി പകര്‍ച്ച തടഞ്ഞു കൊണ്ട് ഹെപ്പറ്റൈറ്റിസ് രഹിത ഭാവി ഉറപ്പു വരുത്തുക എന്നിവയാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യങ്ങൾ. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ മൂലമുള്ള രോഗങ്ങള്‍ ഗണ്യമായി കുറക്കുക, രോഗാതുരതയും, മരണനിരക്കും കുറച്ചു കൊണ്ടുവരുക എന്നിവയാണ് സുസ്‌ഥിര വികസന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്‌ടര്‍ ഡോ. വി മീനാക്ഷി സ്വാഗതമാശംസിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ അധ്യക്ഷത വഹിച്ചു. എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്‌ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.

കേന്ദ്ര ജോയിന്റ് സെക്രട്ടറിയുടെ പ്രതിനിധി, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എആര്‍ അജയകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ ഡോ. ആര്‍എല്‍ സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ ഡോ. എ റംലാബീവി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്‌ടര്‍ ഡോ. പിപി പ്രീത, ആരോഗ്യ വകുപ്പ് അസി. ഡയറക്‌ടര്‍ ഡോ. ഷീല ശ്രീദേവിയമ്മ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Read Also: ഡോളർ കടത്ത് കേസ്; കസ്‌റ്റംസ്‌ ചോദ്യം ചെയ്യുമെന്ന വാർത്ത നിഷേധിച്ച് സ്‌പീക്കർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE