കെകെ ശൈലജക്കെതിരായ സൈബർ ആക്രമണം; വീണ്ടും പോലീസ് കേസ്

By Trainee Reporter, Malabar News
kerala image_malabar news
KK Shailaja
Ajwa Travels

കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്‌ഥാനാർഥി കെകെ ശൈലജക്കെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും കേസെടുത്തു. തൊട്ടിൽപ്പാലം സ്വദേശി മെബിൻ തോമസിനെതിരെയാണ് തൊട്ടിൽപ്പാലം പോലീസ് കേസെടുത്തിരിക്കുന്നത്. കെകെ ശൈലജയെ അപകീർത്തിപ്പെടുത്തിയതിനും നാട്ടിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റുകൾ പ്രചരിപ്പിച്ചതിനുമാണ് കേസ്.

കെകെ ശൈലജക്കെതിരായ സൈബർ ആക്രമണത്തിൽ എടുക്കുന്ന നാലാമത്തെ കേസാണിത്. ശൈലജയുടെ ചിത്രം മോർഫ് ചെയ്‌തെന്ന പരാതിയിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശി മിൻഹാജിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മട്ടന്നൂർ പോലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെയും കെകെ ശൈലജയുടെയും ചിത്രങ്ങൾ മോർഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചതിനാണ് കേസ്.

മിൻഹാജ് കെഎം പാലോളി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് മട്ടന്നൂർ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. നേരത്തെ, മുസ്‌ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ അസ്‌ലമിനെതിരെയും കേസെടുത്തിരുന്നു.

Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE