ഇറാനെതിരെ വീണ്ടും ആക്രമണം? ഹെഗ്‌സെത്ത്- നെതന്യാഹു രഹസ്യ കൂടിക്കാഴ്‌ച നടത്തി

നെതന്യാഹുവുമായുള്ള കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങളോ സന്ദർശന ലക്ഷ്യമോ അമേരിക്കയോ ഇസ്രയേലോ പുറത്തുവിട്ടിട്ടില്ല.

By Senior Reporter, Malabar News
US Defense Secretary Pete Hegseth met with Israeli _Prime Minister Benjamin Netanyahu
ബെന്യാമിൻ നെതന്യാഹു, പീറ്റ് ഹെഗ്‌സെത്ത്

വാഷിങ്ടൻ: വരാനിരിക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാന് നേരെ വീണ്ടും സൈനിക ആക്രമണങ്ങൾ ആരംഭിക്കാൻ യുഎസ് തയ്യാറെടുക്കുന്നതായി റിപ്പോർട്. മിഡിൽ ഈസ്‌റ്റ് സന്ദർശനത്തിനിടെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തിയത് ഇതുമായി ബന്ധപ്പെട്ടാണെന്നാണ് സൂചന.

യുഎസ് സെൻട്രൽ കമാൻഡിന് കീഴിൽ സേവനമനുഷ്‌ഠിക്കുന്ന അമേരിക്കൻ സൈനികരെ സന്ദർശിച്ച ഹെഗ്‌സെത്ത്, ‘അവർ ഒരു ചരിത്രപരമായ ദൗത്യത്തിലാണെന്ന്’ എക്‌സിൽ കുറിച്ചു. അതേസമയം, നെതന്യാഹുവുമായുള്ള കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങളോ സന്ദർശന ലക്ഷ്യമോ അമേരിക്കയോ ഇസ്രയേലോ പുറത്തുവിട്ടിട്ടില്ല.

ഒക്‌ടോബർ 27ന് ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ഹെഗ്‌സെത്തിന്റെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്. 2023 ഒക്‌ടോബർ ഏഴിന് നടത്തിയ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. നെതന്യാഹുവിന്റെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മാസങ്ങളായി ഇരുനേതാക്കൾക്കുമിടയിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾക്ക് ഒടുവിലാണ് ട്രംപിന്റെ നീക്കം.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE