ഡോളർ കടത്ത് കേസ്; സ്വപ്‌നക്കും സരിത്തിനും ജാമ്യം

By Desk Reporter, Malabar News
Crores of black money smuggled into Gulf through diplomatic bag
Sarith, Swapna
Ajwa Travels

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്വപ്‌ന സുരേഷിനും സരിത്തിനും ജാമ്യം അനുവദിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇരുവർക്കും കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുക ആയിരുന്നു.

അതേസമയം, ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ റിമാൻഡ് ചെയ്‌തു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ്​ ഉത്തരവ്. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയായ എം ശിവശങ്കറിനെ റിമാൻഡ് ചെയ്യണം എന്ന വാദം കോടതി അംഗീകരിച്ചു. ഫെബ്രുവരി ഒമ്പത്​ വരെയാണ്​ ശിവശങ്കറിന്റെ റിമാൻഡ്​ കാലാവധി. ഫെബ്രുവരി ഒന്നിന്​ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.

ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്‌റ്റംസ്‌ പറയുന്നത്. കഴിഞ്ഞ ആഴ്‌ചയാണ് ഡോളർ കടത്ത് കേസിൽ ശിവശങ്കറിന്റെ അറസ്‌റ്റ് കസ്‌റ്റംസ്‌ രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി.

Also Read:  ഹെപ്പറ്റൈറ്റിസ് വിമുക്‌ത ഭാവിക്കായി കര്‍മ്മ പദ്ധതി: സംസ്‌ഥാനതല ഉൽഘാടനം ആരോഗ്യമന്ത്രി നിര്‍വഹിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE