ന്യൂഡെൽഹി : കോവിഡ് വാക്സിൻ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് ഇന്ന് മുതൽ തുടക്കം കുറിച്ച് രാജസ്ഥാൻ. രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് കോവിഡ് വാക്സിൻ വീട്ടിലെത്തിക്കാനുള്ള നടപടികൾ രാജസ്ഥാൻ ആരംഭിച്ചത്. കൂടാതെ ഈ പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന പ്രത്യേകതയും രാജസ്ഥാനുണ്ട്.
സംസ്ഥാനത്തെ ബിക്കാനീറിലാണ് വാക്സിൻ വീടുകളിൽ എത്തിക്കുന്ന പദ്ധതി ആരംഭിക്കുന്നത്. 45 വയസിന് മുകളിലുള്ള ആളുകൾക്കാണ് ഈ സേവനം ലഭിക്കുക. ബിക്കാനീർ എന്ന സ്ഥലത്തിന് നിലവിലെ ആകെ ജനസംഖ്യ 7 ലക്ഷമാണ്. ഇതിൽ 3.69 ലക്ഷം ആളുകളാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. വീടുകളിൽ വാക്സിൻ എത്തിക്കുന്ന പരിപാടിക്ക് തുടക്കം കുറിക്കുന്നതോടെ വാക്സിനേഷൻ സെന്ററുകളിലെ തിക്കും തിരക്കും പരമാവധി ഒഴിവാക്കാൻ സാധിക്കും.
രാജ്യത്ത് നിലവിൽ ഏറ്റവും കുറവ് കോവിഡ് കേസുകൾ പ്രതിദിനം റിപ്പോർട് ചെയ്യുന്നത് തമിഴ്നാട്ടിലാണ്. കൂടാതെ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഡെൽഹിയിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഇന്ന് മുതൽ പിൻവലിക്കും. 255 കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം 24 മണിക്കൂറിൽ സംസ്ഥാനത്ത് റിപ്പോർട് ചെയ്തത്.
Read also : ഗ്രീൻ കേരള; ചെറുവത്തൂർ പഞ്ചായത്തിൽ നിന്ന് 100 ടൺ മാലിന്യം ശേഖരിച്ചു