ഗ്രീൻ കേരള; ചെറുവത്തൂർ പഞ്ചായത്തിൽ നിന്ന് 100 ടൺ മാലിന്യം ശേഖരിച്ചു

By News Desk, Malabar News
Representational Image
Ajwa Travels

ചെറുവത്തൂർ: സംസ്‌ഥാന സർക്കാരിന്റെ ഗ്രീൻ കേരള പദ്ധതിയുടെ ഭാഗമായി ചെറുവത്തൂർ പഞ്ചായത്തിൽ നിന്ന് 100 ടൺ മാലിന്യം ശേഖരിച്ചു. ബന്ധപ്പെട്ടവരുടെ നിർദ്ദേശ പ്രകാരം വീട്ടു പരിസരത്തെ പ്‌ളാസ്‌റ്റിക് ക്യാരി ബാഗുകൾ, പ്‌ളാസ്‌റ്റിക് കുപ്പികൾ, ഗ്‌ളാസ് കുപ്പികൾ, പഴയ ബാഗുകളും ചെരിപ്പുകളും എന്നിവ വീട്ടുകാർ പ്രത്യേകം ചാക്കുകളിലാക്കിയാണ് ശേഖരിച്ചു വെച്ചത്.

റോഡരികിൽ എത്തിച്ച ചാക്കുകെട്ടുകൾ വാഹനങ്ങൾ വന്നു കൊണ്ടുപോയി. കാടങ്കോട്, അമ്മിഞ്ഞിക്കോട് എന്നിവിടങ്ങളിൽ എത്തിച്ച് മാലിന്യം കഴിഞ്ഞ ദിവസം ഗ്രീൻ കേരള കമ്പനിക്ക് കൈമാറി. പ്രസിഡണ്ട് സിവി പ്രമീള, വൈസ് പ്രസിഡണ്ട് പിവി രാഘവൻ, പഞ്ചായത്ത് അംഗങ്ങളായ സിവി ഗിരീശൻ, പി പത്‌മിനി എന്നിവർ മാലിന്യചാക്കുകൾ ലോറിയിൽ കയറ്റി അയക്കാൻ നേതൃത്വം നൽകി.

Also Read: കൊവാക്‌സിനില്ല; സംസ്‌ഥാനത്ത് രണ്ടാം ഡോസ് കുത്തിവെപ്പ് പ്രതിസന്ധിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE