കൊവാക്‌സിനില്ല; സംസ്‌ഥാനത്ത് രണ്ടാം ഡോസ് കുത്തിവെപ്പ് പ്രതിസന്ധിയിൽ

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കൊവാക്‌സിൻ ലഭിക്കാത്തതിനെ തുടർന്ന് രണ്ടാം ഡോസ് കുത്തിവെപ്പ് അനിശ്‌ചിതത്വത്തിൽ. നിലവിൽ നിരവധി പേർക്കാണ് രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കാനുള്ള കാലാവധി കഴിഞ്ഞിരിക്കുന്നത്. എന്നാൽ വാക്‌സിൻ ലഭ്യമാകാത്തതിനെ തുടർന്ന് എന്ന് കുത്തിവെപ്പ് നടത്താൻ കഴിയുമെന്നതിന് ഉത്തരം നൽകാൻ ആരോഗ്യ വകുപ്പിനും സാധിക്കാത്ത സ്‌ഥിതിയാണ്‌.

സംസ്‌ഥാന സർക്കാർ കൊവാക്‌സിൻ ഡോസ് ആവശ്യപ്പെട്ടിട്ടും ദിവസങ്ങളായി വാക്‌സിൻ ലഭിക്കുന്നില്ലെന്ന് അധികൃതർ വ്യക്‌തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസവും സംസ്‌ഥാനത്ത് 5.38 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ സംസ്‌ഥാനത്ത് എത്തിച്ചിരുന്നു. എന്നാൽ ഇത് എല്ലാം തന്നെ കോവിഷീൽഡ്‌ വാക്‌സിൻ ആയിരുന്നു.

ആരോഗ്യവകുപ്പ് പുറത്തിറക്കിയ കണക്കുകൾ പ്രകാരം സംസ്‌ഥാനത്ത് നിലവിൽ 72,000 കൊവാക്‌സിൻ ഡോസാണ് ബാക്കിയുള്ളത്. ഇതിൽ 19,550 ഡോസ് വാക്‌സിനും 18 മുതൽ 45 വയസ് വരെയുള്ളവർക്ക് വേണ്ടി സംസ്‌ഥാനം വില കൊടുത്തു വാങ്ങിയതാണ്. എന്നാൽ തിരുവനന്തപുരം ജില്ലയിൽ ഒരു ഡോസ് കൊവാക്‌സിൻ പോലും നിലവിൽ ലഭ്യമല്ലെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌.

Read also : കണ്ണൂരിൽ മർദ്ദനമേറ്റ കുഞ്ഞിന്റെ ചികിൽസ സര്‍ക്കാര്‍ ഏറ്റെടുക്കും; മന്ത്രി വീണാ ജോര്‍ജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE