തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌ക്കരണ സർക്കുലറിന് സ്‌റ്റേ ഇല്ല. സർക്കുലർ നടപ്പാക്കുന്നതിൽ സ്‌റ്റേ അനുവദിക്കാൻ കാരണങ്ങൾ ഇല്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌ക്കരണം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ജസ്‌റ്റിസ് കൗസർ എടപ്പഗത്താണ് നിരാകരിച്ചത്.
ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്‌കൂൾ, ഇൻസ്ട്രക്‌ടേഴ്‌സ് ആൻസ് വർക്കേഴ്‌സ്, വിവിധ വ്യക്‌തികൾ തുടങ്ങിയവരാണ് സർക്കുലർ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, പരീക്ഷാ പരിഷ്‌ക്കരണത്തിനെതിരെ സംസ്‌ഥാനത്ത് വ്യാപക പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരം മുട്ടത്തറയിൽ ടെസ്‌റ്റ് നടത്തുന്ന ഗ്രൗണ്ടിന് മുന്നിൽ വിവാദ ഉത്തരവ് കത്തിച്ച് കഞ്ഞിവെച്ചാണ് സംഘടനകൾ പ്രതിഷേധിച്ചത്.
ടെസ്‌റ്റ് ബഹിഷ്‌ക്കരണം തുടരുമെന്ന ഉറച്ച നിലപാടിലാണ് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ. എന്നാൽ, പരിഷ്‌ക്കരണവുമായി മുന്നോട്ട് പോകാനാണ് ഗതാഗത മന്ത്രി ഗണേഷ് കുമാർ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സ്‌കൂൾ ഉടമകൾക്ക് ബുദ്ധിമുട്ടാക്കിയിരുന്ന ചില നിർദ്ദേശങ്ങൾ പിൻവലിച്ചുവെന്നും അതിനാൽ സമരം അനാവശ്യമാണെന്നുമാണ് മന്ത്രിയുടെ നിലപാട്.
അതിനിടെ, ഡ്രൈവിങ് സ്‌കൂൾ ഉടമകളെ സർക്കാർ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. 11 മണിക്ക് ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലാണ് ചർച്ച.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി