കോഴിക്കോട്: സ്ഥാനാര്‍ഥി നിർണയത്തിന് പിന്നാലെ എലത്തൂർ യുഡിഎഫില്‍ ഉണ്ടായ പൊട്ടിത്തെറി തുടരുന്നു. വിഷയത്തിൽ പ്രതിഷേധിച്ച് എലത്തൂർ മണ്ഡലം യുഡിഎഫ് ചെയർമാൻ എംപി ഹമീദ് ഇപ്പോൾ രാജിവെച്ചു. 10 വർഷത്തിലധികമായി എലത്തൂരിലെ യുഡിഎഫ് ചെയർമാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഹമീദ്.
എലത്തൂര്‍ സീറ്റ് മാണി സി കാപ്പന്റെ എന്‍സികെയിലെ സുല്‍ഫിക്കര്‍ മയൂരിക്ക് കൊടുക്കാനുളള തീരുമാനത്തിനെതിരെ ആയിരുന്നു പ്രതിഷേധങ്ങൾ ഉയർന്നത്. എന്നാൽ ഇതെല്ലം കെട്ടടങ്ങിയെന്ന് യുഡിഎഫ് നേതൃത്വം അവകാശപ്പെടുമ്പോഴാണ് ഹമീദിന്റെ രാജി.
എലത്തൂർ സ്ഥാനാര്‍ഥി നിർണ്ണയത്തിൽ എംകെ രാഘവൻ എംപി അടക്കമുള്ളവർ സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് ഹമീദ് രാജിക്കത്തിൽ പറയുന്നു. പിണറായി സർക്കാരിന്റെ വികസന മുന്നേറ്റത്തിൽ അഭിമാനമുണ്ടെന്ന പറയുന്ന ഹമീദ് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് സൂചന.
Also Read: യാത്രക്കിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ഓട്ടോഡ്രൈവറെ അറസ്റ്റ് ചെയ്തു







































