ന്യൂഡെൽഹി: രാജ്യം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ആഴ്ച മാത്രം രാജ്യത്ത് 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ 10ഓളം സംസ്ഥാനങ്ങളിൽ വൈദ്യുതി പ്രതിസന്ധി അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇതേ തുടർന്ന് ഇവിടങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.
ഝാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലാണ് കടുത്ത വൈദ്യുതി നിയന്ത്രണമേർപ്പെടുത്തിയത്. ഒപ്പം തന്നെ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് ഈ സംസ്ഥാനങ്ങൾ. താപവൈദ്യുത നിലയങ്ങളിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളാണ് നിലവിൽ വൈദ്യുതിയുടെ ഉൽപാദനത്തിൽ സങ്കീർണതകൾ സൃഷ്ടിക്കുന്നത്.
കൽക്കരിയുടെ ലഭ്യതക്കുറവും, വിലവർധനയും വൈദ്യുതി ഉൽപാദനത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദേശീയ പവർ ഗ്രിഡിന്റെ ഭാഗമായി വൈദ്യുതി ലഭിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളേയും പ്രതിസന്ധി ബാധിക്കും. അതേസമയം കൽക്കരി കൂടുതൽ ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.
Read also: ലൈംഗിക പീഡനകേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി വിജയ് ബാബു







































