വൈദ്യുത പ്രതിസന്ധിയിലേക്ക് രാജ്യം; 10 സംസ്‌ഥാനങ്ങളിൽ കടുത്ത നിയന്ത്രണം

By Team Member, Malabar News
Electricity rate increased
Rep. Image
Ajwa Travels

ന്യൂഡെൽഹി: രാജ്യം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ആഴ്‌ച മാത്രം രാജ്യത്ത് 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ 10ഓളം സംസ്‌ഥാനങ്ങളിൽ വൈദ്യുതി പ്രതിസന്ധി അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇതേ തുടർന്ന് ഇവിടങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.

ഝാർഖണ്ഡ്, രാജസ്‌ഥാൻ, ഉത്തർപ്രദേശ്, പഞ്ചാബ്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ബിഹാർ, ആന്ധ്രാപ്രദേശ് സംസ്‌ഥാനങ്ങളിലാണ് കടുത്ത വൈദ്യുതി നിയന്ത്രണമേർപ്പെടുത്തിയത്. ഒപ്പം തന്നെ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് ഈ സംസ്‌ഥാനങ്ങൾ. താപവൈദ്യുത നിലയങ്ങളിൽ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളാണ് നിലവിൽ വൈദ്യുതിയുടെ ഉൽപാദനത്തിൽ സങ്കീർണതകൾ സൃഷ്‌ടിക്കുന്നത്‌.

കൽക്കരിയുടെ ലഭ്യതക്കുറവും, വിലവർധനയും വൈദ്യുതി ഉൽപാദനത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദേശീയ പവർ ഗ്രിഡിന്റെ ഭാഗമായി വൈദ്യുതി ലഭിക്കുന്ന കേരളമടക്കമുള്ള സംസ്‌ഥാനങ്ങളേയും പ്രതിസന്ധി ബാധിക്കും. അതേസമയം കൽക്കരി കൂടുതൽ ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് കേന്ദ്രസർക്കാർ വ്യക്‌തമാക്കുന്നത്‌.

Read also: ലൈംഗിക പീഡനകേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി വിജയ് ബാബു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE