വഴിക്കടവ്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ചോലനായ്‌ക്കർ വിഭാഗത്തിൽ നിന്നുള്ള ആദ്യ സ്‌ഥാനാർഥിയായ സി സുധീഷിന് മിന്നും വിജയം. വഴിക്കടവ് ബ്ളോക്ക് ഡിവിഷനിൽ ഇടതുപക്ഷ മുന്നണി സ്‌ഥാനാർഥിയായാണ് സുധീഷ് മൽസരിച്ചത്.
എസ്‌ടി ജനറൽ വാർഡായതോടെ സുധീഷിനെ സ്‌ഥാനാർഥിയാക്കാൻ എൽഡിഎഫ് തീരുമാനിക്കുകയായിരുന്നു. 8 വാർഡുകൾ ഉൾപ്പെടുന്ന ഡിവിഷനിലേക്ക് വനത്തിൽ നിന്നും കിലോമീറ്ററുകൾ കാൽനടയായി എത്തിയായിരുന്നു സുധീഷിന്റെ പ്രചാരണം. വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലി അളക്കൽ കോളനി സ്വദേശിയാണ് ഈ 21കാരൻ.
Read also: ‘യുഡിഎഫിന്റെ ജനപിന്തുണയിൽ ഇടിവ് വന്നിട്ടില്ല’; രമേശ് ചെന്നിത്തല