ന്യൂഡെൽഹി: ഒരു വർഷത്തോളമായി തുടരുന്ന ചിപ്പ് ദൗർലഭ്യത്തിന്റെ സാഹചര്യത്തിൽ ആഗോള തലത്തിൽ തന്നെ വാഹന ഉൽപാദനത്തിൽ ഇടിവ് നേരിട്ടതോടെ ഫോർഡ് മോട്ടോർ കമ്പനി ചിപ്പ് നിർമാണ മേഖലയിലേക്ക് കടക്കുന്നു.
ചിപ്പുകൾ വികസിപ്പിക്കുന്നതിനായി യുഎസ് ആസ്ഥാനമായുള്ള ചിപ്പ് നിർമാണ കമ്പനിയായ ഗ്ളോബൽ ഫൗണ്ടറീസ് ഇൻകോർപ്പറേഷനുമായി ഫോർഡ് കരാറിൽ ഏർപ്പെട്ടു. യുഎസ് കേന്ദ്രീകരിച്ച് തന്നെയാവും ചിപ്പ് ഉൽപാദനം നടക്കുകയെന്ന് ഇരുകമ്പനികളും വ്യക്തമാക്കി.
നേരത്തെ കോവിഡ് വ്യാപനം ഉണ്ടാക്കിയ കനത്ത തിരിച്ചടിക്കൊപ്പം ലോകമെമ്പാടും വാഹനങ്ങളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ചിപ്പ് ക്ഷാമം റിപ്പോർട് ചെയ്തിരുന്നു. ഇതോടെ വിവിധ കമ്പനികൾ വാഹനങ്ങളുടെ നിർമാണം വലിയ തോതിൽ വെട്ടിച്ചുരുക്കാൻ നിർബന്ധിതരായിരുന്നു.
ഫോർഡും ഈ ഘട്ടത്തിൽ കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. ഇത് കണക്കിലെടുത്താണ് ഫോർഡ് അടക്കമുള്ള വൻകിട കമ്പനികൾ ചിപ്പ് നിർമാണ മേഖലയിലേക്ക് കടക്കുന്നത്. ഈ നീക്കം കൂടുതൽ മേഖലകളിൽ സ്വയം പര്യാപ്തത കൈവരിക്കാൻ കമ്പനികളെ സഹായിക്കും.
Read Also: ജയ് ഭീം; മേൽജാതിക്കാരുടെ ഭീഷണിയും സൂര്യയുടെ നിലപാടും








































