ന്യൂഡെൽഹി: സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിന് അംഗീകാരം നൽകി ഫ്രാൻസ്. ഇതോടെ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 16 ഇടത്ത് കോവിഷീൽഡിന് അംഗീകാരം ലഭിച്ചു. ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ഫിൻലാൻഡ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്റ്, അയർലൻഡ്, ലാറ്റ്വിയ, നെതർലാൻഡ്സ്, സ്ളൊവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നിവയാണ് മറ്റ് രാജ്യങ്ങൾ.
“ഇത് തീർച്ചയായും യാത്രക്കാർക്ക് ഒരു സന്തോഷവാർത്തയാണ്, കാരണം 16 യൂറോപ്യൻ രാജ്യങ്ങൾ കോവിഷീൽഡിനെ പ്രവേശനത്തിനുള്ള സ്വീകാര്യമായ വാക്സിനായി അംഗീകരിക്കുന്നു,”- സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല പ്രതികരിച്ചു.
Most Read: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ ഇല്ല







































