സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ; ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ ഇല്ല

By Team Member, Malabar News
Lockdown relaxation Kerala
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് മുതൽ വാരാന്ത്യ ലോക്ക്ഡൗണിൽ ഉൾപ്പടെ കൂടുതൽ ഇളവുകൾ. ബക്രീദ് പ്രമാണിച്ചാണ് സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കൊപ്പം മറ്റ് വ്യാപാര സ്‌ഥാപനങ്ങൾക്കും പ്രവർത്തനാനുമതി ഉണ്ടായിരിക്കും.

ഇന്നും, നാളെയും, മറ്റന്നാളുമായാണ് കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ളത്. അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ തുണിക്കട, ചെരുപ്പ്കട, ഇലക്‌ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണക്കട എന്നിവയും ഈ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും. പെരുന്നാൾ പ്രമാണിച്ച് സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യം പരിഗണിച്ചാണ് വാരാന്ത്യ ലോക്ക്ഡൗണിൽ ഉൾപ്പടെ ഇളവ് നൽകിയിരിക്കുന്നത്.

രാത്രി 8 മണി വരെയായിരിക്കും കടകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി ഉണ്ടാകുക. എ,ബി,സി കാറ്റഗറിയിൽ ഉൾപ്പെടുന്ന തദ്ദേശ സ്‌ഥാപനങ്ങളിലാണ് അടുത്ത മൂന്ന് ദിവസം ഇളവുകൾ ഉണ്ടായിരിക്കുക. എന്നാൽ പെരുന്നാൾ പ്രമാണിച്ച് നാളെ ഒരു ദിവസത്തേക്ക് ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന തദ്ദേശ സ്‌ഥാപനങ്ങളിൽ ഇളവുകൾ നൽകിയിട്ടുണ്ട്. അതേസമയം തന്നെ ഇളവുകൾ സംബന്ധിച്ച ഉത്തരവിൽ വ്യക്‌തത ഇല്ലാത്തതിനെ തുടർന്ന് സംസ്‌ഥാനത്ത് ഇന്ന് മദ്യശാലകൾ തുറക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : കേരളത്തിൽ മഴ ശക്‌തമാകും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE