കേരളത്തിൽ മഴ ശക്‌തമാകും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്

By Team Member, Malabar News
Heavy rain alert in Kerala
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ ഇന്ന് ഓറഞ്ച്, യെല്ലോ അലർടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 7 ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ കാസർഗോഡ് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർടും പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് ഉള്ളത്. ശക്‌തമായതോ, അതിശക്‌തമായതോ ആയ മഴക്ക് ഇന്ന് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നത്‌. കൂടാതെ കഴിഞ്ഞ ദിവസങ്ങളിലായി ശക്‌തമായ മഴ തുടരുന്ന താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി.

അതിശക്‌തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ ഉള്ളവർ അതിനോട് സഹകരിക്കേണ്ടതാണ്. തീരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് കടലാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രത പുലർത്തണമെന്നും, ശക്‌തമായ മഴയുടെ പശ്‌ചാത്തലത്തിൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also : കണ്ണൻ താമരകുളത്തിന്റെ ‘വിരുന്ന്’ കേരളത്തിൽ ചിത്രീകരണം ആരംഭിച്ചു!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE