കണ്ണൻ താമരക്കുളത്തിന്റെ ‘വിരുന്ന്’ കേരളത്തിൽ ചിത്രീകരണം ആരംഭിച്ചു!

By Siva Prasad, Special Correspondent (Film)
  • Follow author on
Kannan Thamarakulam's 'Virunnu' movie starts shooting in Kerala!
Ajwa Travels

ഇന്നുമുതൽ സംസ്‌ഥാനത്ത്‌ സിനിമകളുടെ ചിത്രീകരണ അനുമതി ലഭ്യമായ സാഹചര്യത്തിൽ വിരുന്ന് ചിത്രീകരണം ആരംഭിച്ച് കണ്ണൻ താരമക്കുളം. ഇദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമ ഇന്നലെ അനുമതി പ്രഖ്യാപിച്ച ഉടനെ ചിത്രീകരണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ഇന്ന് ചിത്രീകരണം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.

വിരുന്ന് കേരളത്തിൽ തന്നെ ചിത്രീകരണം ആരംഭിച്ചതിൽ ചലച്ചിത്ര തൊഴിൽ മേഖലയിൽ വലിയ ആവേശമാണ് കാണാൻ കഴിയുന്നതെന്ന് സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു. ചിത്രീകരണ വിവരമറിഞ്ഞ പലരും വിളിക്കുകയും കേരളത്തിൽ തന്നെ ചിത്രീകരണം ആരംഭിച്ചതിൽ അഭിനന്ദനം അറിയിക്കുകയും ചെയ്‌തതായി ഇദ്ദേഹം പറഞ്ഞു.

മെയ് മൂന്ന് മുതൽ ആരംഭിക്കാൻ ഉദ്ദേശിച്ചിരുന്ന വിരുന്ന് ചിത്രീകരണം കോവിഡ് പ്രതിസന്ധിമൂലമാണ് നീണ്ടുപോയത്. പീരുമേട്, തിരുവനന്തപുരം എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷൻ. ഇന്നത്തെ ചിത്രീകരണം ആരംഭിച്ചത് പീരുമേട്ടിലാണ്.

പട്ടാഭിരാമന്‍, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ അണിയറയില്‍ ഒരുങ്ങുന്ന ഒരു എക്‌സ്‌ട്രീം ഫാമിലി ആക്ഷൻ ത്രില്ലര്‍ ചിത്രമാണ്വിരുന്ന്‘. ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാപാത്രത്തെയാണ് അർജുൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ അഡ്വ ഗിരീഷ് നെയ്യാർ, എൻഎം ബാദുഷ എന്നിവർ ചേർന്നാണ് മലയാളത്തിലും തമിഴിലുമായി എത്തുന്ന ചിത്രം നിർമിക്കുന്നത്.

നിക്കി ഗൽറാണി, മുകേഷ്, ഗിരീഷ് നെയ്യാർ, ബൈജു സന്തോഷ്, ആശ ശരത്ത്, അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, ഹരീഷ് പേരടി, സുധീർ, മൻരാജ്, കോട്ടയം പ്രദീപ്, ശോഭ മോഹൻ, പോൾ താടിക്കാരൻ, ജിബിൻ സാബ്, ഡിഡി എൽദോ തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്

Kannan Thamarakulam's 'Virunnu' movie starts shooting in Kerala!
നിക്കി ഗൽറാണി, അർജുൻ

ദിനേശ് പള്ളത്താണ്വിരുന്ന് കൊണ്ട് പ്രേക്ഷകർക്ക് വിരുന്നൊരുക്കാനായി കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം. കൈതപ്രം, റഫീഖ് അഹമ്മദ്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് രതീഷ് വേഗ, സാനന്ദ് ജോർജ് എന്നിവർ സംഗീതം നൽകുന്നു.

Kannan Thamarakulam's 'Virunnu' movie starts shooting in Kerala!

എഡിറ്റിംഗ് – വിടി ശ്രീജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ – അനിൽ അങ്കമാലി, കലാസംവിധാനം – സഹസ് ബാല, വസ്‌ത്രാലങ്കാരം – അരുൺ മനോഹർ, മേക്കപ്പ് – പ്രദീപ് രംഗൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് – അഭിലാഷ് അർജുനൻ, അസോ ഡയറക്‌ടർ – സുരേഷ് ഇളമ്പൽ എന്നിവരും വാർത്താ വിതരണം പി ശിവപ്രസാദ്, സുനിത സുനിൽ എന്നിവരുമാണ്.

Most Read: ആഡംബര കാറിന് പ്രവേശന നികുതിയിളവ്; മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി വിജയ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE