പൃഥ്വി-ജോജു കോമ്പിനേഷന്റെ ‘സ്‌റ്റാർ’ ലിറിക്കൽ സോങ് റിലീസ് ചെയ്‌തു

By Siva Prasad, Special Correspondent (Film)
  • Follow author on
Prithviraj - Joju george combination 'Star' Movie
Ajwa Travels

കോവിഡ് പ്രതിസന്ധി കാരണം റിലീസ് നീട്ടിവെച്ചിരുന്ന ‘സ്‌റ്റാർ’ സിനിമയിലെ ലിറിക്കൽ സോങ് റിലീസ് ചെയ്‌തു. ബികെ ഹരിനാരായണന്റെ വരികൾക്ക് രഞ്‌ജിൻ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. മൃദുല വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പൃഥ്വിരാജും ജോജു ജോർജും ഒന്നിക്കുന്ന ഡൊമിൻ ഡിസിൽവയുടെ സംവിധാനത്തിൽ എബ്രഹാം മാത്യു നിർമിച്ച ‘സ്‌റ്റാർ’ തിയേറ്റർ റിലീസിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. തിയേറ്റർ എക്‌സ്‌പീരിയൻസ് ചിത്രമായി നിർമിച്ച സിനിമയിൽ ജോജുവിനൊപ്പം ഷീലു എബ്രഹാമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നത്. എങ്കിലും, ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.

സ്‌റ്റാർ എന്ന പേര് സൂചിപ്പിക്കുന്നത് നക്ഷത്രങ്ങളെയും വിശ്വാസങ്ങളെയും ആണെന്നാണ് ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും ട്രെയ്‌ലറും വ്യക്‌തമാക്കുന്നത്‌. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നസ്‌റ്റാർ നിഗൂഢതകളുടെയും ആകാംക്ഷയുടെയും സമ്മിശ്ര ചേരുവയിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്ന രീതിയായിരിക്കും പിന്തുടരുകയെന്ന് അണിയറ പ്രവർത്തകർ മുൻപ് വ്യക്‌തമാക്കിയിട്ടുണ്ട്‌.

സ്‌റ്റാർ രചിചിച്ചിരിക്കുന്നത് നവാഗതനായ സുവിന്‍ എസ് സോമശേഖരനാണ്. സാനിയ ബാബു, ശ്രീലക്ഷ്‌മി, തൻമയ് മിഥുൻ, ജാഫര്‍ ഇടുക്കി, സബിത, ഷൈനി, രാജേഷ്‌ജി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. എം ജയചന്ദ്രനും രഞ്‌ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ബാദുഷയാണ് പ്രൊജക്‌ട് ഡിസൈനർ. തരുൺ ഭാസ്‌കരൻ ഛായാഗ്രഹകനാകുമ്പോൾ ലാൽ കൃഷ്‌ണനാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്‌ചാത്തല സംഗീതം ഒരുക്കുന്നത്.

കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്‌ത്രാലങ്കാരവും നിർവഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻജി മേക്കപ്പും അജിത്ത് എം ജോർജ് സൗണ്ട് ഡിസൈനും കൈകാര്യം ചെയ്യുന്നു. റിച്ചാർഡാണ് പ്രൊഡക്ഷൻ കൺട്രോളർ, അമീർ കൊച്ചിൻ ഫിനാൻസ് കൺട്രോളറും സുഹൈൽ എം, വിനയൻ എന്നിവർ ചീഫ് അസോസിയേറ്റ്‌സുമാണ്. പി ശിവപ്രസാദ് വാർത്താ പ്രചരണം നിർവഹിക്കുന്ന ‘സ്‌റ്റാർ’ -ൽ സ്‌റ്റിൽസ് അനീഷ് അർജുനാണ് ചെയ്യുന്നത്. സ്‌റ്റാർ മലയാളം മൂവി എന്ന ഈ ലിങ്കിൽ ചിത്രവുമായി ബന്ധപ്പെട്ട മറ്റുവാർത്തകൾ വായിക്കാം.

Most Read: ചിന്ത ജെറോമിനെതിരെ അശ്‌ളീല പ്രചാരണം; ഒരാൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE