ആഡംബര കാറിന് പ്രവേശന നികുതിയിളവ്; മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി വിജയ്

By Team Member, Malabar News
Vijay at Madras High court
Actor Vijay
Ajwa Travels

ചെന്നൈ : വിദേശത്ത് നിന്നും ഇറക്കുമതി ചെയ്‌ത ആഡംബര കാറിന്റെ പ്രവേശന നികുതിയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി നടൻ വിജയ്. കൂടാതെ നടനെതിരായ സിംഗിൾ ബെഞ്ചിന്റെ പ്രസ്‌താവനകൾ നീക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ഹരജി ജസ്‌റ്റിസ്‌ എംഎം സുന്ദരേഷ്, ജസ്‌റ്റിസ്‌ ആർഎൻ മഞ്‌ജുള എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്‌ച പരിഗണിച്ചേക്കും. 2012ൽ ഇംഗ്ളണ്ടിൽ നിന്നും ഇറക്കുമതി ചെയ്‌ത റോൾഡ് റോയ്‌സ് ഗോസ്‌റ്റ് കാറിന്റെ പ്രവേശന നികുതിയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായാണ് നടൻ വിജയ് കോടതിയെ സമീപിച്ചത്. എന്നാൽ ഹരജി പരിഗണിച്ച സിംഗിൾ ബെഞ്ച് രൂക്ഷമായ രീതിയിൽ വിമർശനം ഉന്നയിക്കുകയും, ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്‌തിരുന്നു.

സിനിമയിലെ സൂപ്പർ താരങ്ങൾ യഥാർഥ ജീവിതത്തിൽ റീൽ ഹീറോ ആകരുതെന്നും, നികുതി കൃത്യമായി അടച്ച് മാതൃകയാകുകയാണ് വേണ്ടതെന്നും കോടതി വ്യക്‌തമാക്കിയിരുന്നു. ഈ പ്രസ്‌താവന പിൻവലിക്കണമെന്ന ആവശ്യമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഉന്നയിച്ചിട്ടുള്ളത്. ഇംഗ്ളണ്ടിൽ നിന്നും ഇറക്കുമതി ചെയ്‌ത ആഡംബര കാറിന്റെ ഇറക്കുമതി തീരുവ നേരത്തെ തന്നെ അടച്ചെങ്കിലും, പ്രവേശന നികുതി വിജയ് ഇതുവരെ അടച്ചിരുന്നില്ല.

Read also : മംഗലം ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നു; ജാഗ്രതാ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE