ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ഇന്ധന വില വർധന. പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 93 രൂപ 31 പൈസയും ഡീസലിന് 88 രൂപ 60 പൈസയുമായി. മാര്‍ച്ച് നാലിന് ശേഷം 12ആം തവണയാണ് എണ്ണവില കൂട്ടുന്നത്. അന്താരാഷ്‍ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നതിനെ തുടർന്നാണ് രാജ്യത്ത് ഇന്ധനവില കൂടുന്നതെന്നാണ് സർക്കാർ വാദം.
Read also: കൊലപാതക കേസ്; ഗുസ്‌തി താരം സുശീൽ കുമാർ അറസ്‌റ്റിൽ








































