ഡെൽഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. ഇന്ന് കൂട്ടിയത് ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ കടന്നു.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111 രൂപ 16 പൈസയും ഡീസലിന് 104 രൂപ 81 പൈസയുമായി. കോഴിക്കോട് പെട്രോളിന് 109 രൂപ 82 പൈസയും ഡീസലിന് 103 രൂപ 28 പൈസയുമാണ് പുതിയ നിരക്ക്.
Read Also: തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്







































