കൊച്ചി: ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ലിറ്റർ പെട്രോളിന് 94 രൂപ 3 പൈസയും ഡീസലിന് 88 രൂപ 8.3 പൈസയുമായി. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 92 രൂപ 15 പൈസയും ഡീസലിന് 87 രൂപ 8 പൈസയുമായി. തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്.
അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മരവിപ്പിച്ച ഇന്ധന വില വർധന മെയ് രണ്ടിന് ഫലപ്രഖ്യാപനം വന്നതിന് ശേഷം കുത്തനെ ഉയർത്തുന്ന സ്‌ഥിതിയാണ്.
Also Read: സെൻട്രൽ വിസ്‌ത നിർമാണം; തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് കോടതി പരിഗണിക്കും







































