തിരുവനന്തപുരം: ഇന്ധന വില വീണ്ടും വർധിച്ചു. ഒരു ലിറ്റർ പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് സംസ്ഥാനത്ത് ഇന്ന് കൂടിയത്. ഇതോടെ കേരളത്തിൽ പെട്രോൾ വില നൂറ് കടന്നു. പാറശാലയിൽ പെട്രോൾ ലിറ്ററിന് 100.04 രൂപയാണ് ഇന്നത്തെ വില.
തിരുവനന്തപുരത്ത് പെട്രോളിന് 99.80 രൂപയും കൊച്ചിയിൽ 97.98 രൂപയുമാണ് വില. ഡീസലിന് തിരുവനന്തപുരത്ത് 95.62 രൂപയും കൊച്ചിയിൽ 94.79 രൂപയുമാണ്. 22 ദിവസത്തിനിടയിൽ 12ആം തവണയാണ് ഇന്ധന വില കൂട്ടുന്നത്. ലോക്ക്ഡൗൺ കാരണം പ്രതിസന്ധിയിലായിരുന്ന ജനങ്ങളെ കൂടുതൽ പിഴിയുന്നതാണ് അടിക്കടിയുള്ള ഇന്ധനവില വർധനവ്.
Read Also: ‘അപരാജിത’; ആദ്യദിനം റിപ്പോർട് ചെയ്തത് 221 സ്ത്രീധന പീഡന പരാതികൾ







































