ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 20 ലക്ഷം കോവിഡ് പരിശോധനകള്‍. ഒറ്റ ദിവസം ഇത്രയധികം പരിശോധനകള്‍ നടത്തുന്നത് ലോക റെക്കോർഡാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. 20.08 ലക്ഷം പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്നത്.
ഇതോടെ കോവിഡ് വ്യാപനം തുടങ്ങിയതിനു ശേഷം ഇതുവരെ രാജ്യത്ത് നടത്തിയ പരിശോധനകളുടെ എണ്ണം 32 കോടി കടന്നു. അതേസമയം രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.31 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 3,89,851 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മുക്തി നേടിയത്. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,19,86,363 ആയി. 86.23 ശതമാനമാണ് ദേശീയ തലത്തിലെ രോഗമുക്തി നിരക്ക്.
Read Also: കൊടകര കുഴൽപ്പണക്കേസ്; 12 ലക്ഷം രൂപ കൂടി അന്വേഷണ സംഘം കണ്ടെത്തി







































