കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണ്ണം പിടികൂടി. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയായ ഇസ്‌മായിലിന്റെ (55) കയ്യില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്. ഒരു കിലോ 96 ഗ്രാം വരുന്ന സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെടുത്തത്.
പുലര്‍ച്ചയോടെ ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തിലാണ് ഇസ്‌മായില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. സ്വര്‍ണ്ണമിശ്രിതം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കിയാണ് ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയത്. കസ്‌റ്റംസ് അസിസ്‌റ്റന്‍ഡ് കമ്മീഷണര്‍ എകെ സുരേന്ദ്രന്‍ നേതൃത്വം നല്‍കിയ കസ്‌റ്റംസ് പ്രിവന്‍ഷന്‍ ഡിവിഷനാണ് സ്വര്‍ണ്ണക്കടത്ത് പിടികൂടിയത്.
Read also : പുഴയില്‍ മാലിന്യം തള്ളി; വാഹനത്തിന്റെ പെര്‍മിറ്റ് സസ്‌പെൻഡ് ചെയ്‌തു







































