പുഴയില്‍ മാലിന്യം തള്ളി; വാഹനത്തിന്റെ പെര്‍മിറ്റ് സസ്‌പെൻഡ് ചെയ്‌തു

By Syndicated , Malabar News
Waste dump in river_Malabar news
Ajwa Travels

പെരിന്തല്‍മണ്ണ: പുഴയില്‍ മാലിന്യം തള്ളിയ വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. വഴിക്കടവ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാരക്കോട് പുഴയിലെ തടയണയില്‍ മാലിന്യം തള്ളിയ ടാങ്കര്‍ ലോറിയുടെ പെര്‍മിറ്റാണ് സസ്‌പെൻഡ് ചെയ്‌തത്. ഈ സംഭവത്തില്‍ വഴിക്കടവ് പൊലീസ് കേസെടുക്കുകയും വാഹന ഉടമയെ വിളിച്ചുവരുത്തി വിശദീകരണം വാങ്ങുകയും ചെയ്‌തിരുന്നു. മോട്ടോര്‍ വാഹന നിയമം 86 (4) കേരള മോട്ടോര്‍ വാഹന ചട്ടം 185 എന്നീ വകുപ്പുകള്‍ പ്രകാരം മൂന്നുമാസത്തേക്ക് വാഹനത്തിന്റെ പെര്‍മിറ്റ് സസ്‌പെൻഡ് ചെയ്‌തതായി പെരിന്തല്‍മണ്ണ ജോയന്റ് ആര്‍ടിഒ സിയു മുജീബ് അറിയിച്ചു.

Read also: കരിപ്പൂര്‍ വിമാനാപകടം; അവശിഷ്‌ടങ്ങള്‍ മാറ്റിയത് ഒരു കോടിയോളം രൂപ ചിലവില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE