കരിപ്പൂരിൽ ഒന്നര കോടി രൂപയുടെ സ്വർണവേട്ട

By News Bureau, Malabar News
gold smuggling-Karipur International airport
Representational Image
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നര കോടി രൂപയുടെ വൻ സ്വർണവേട്ട. ദുബായിൽ നിന്നെത്തിയ രണ്ടു വ്യക്‌തികളിൽ നിന്നായാണ് ഒന്നര കോടി രൂപ വില വരുന്ന രണ്ടര കിലോ സ്വർണം കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.

മലപ്പുറം സ്വദേശി കരീം, തലശേരി സ്വദേശി ഷാജഹാൻ എന്നിവരാണ് പിടിയിലായത്. കരീമിൽ നിന്നും മിക്‌സിയിൽ ഒളിപ്പിച്ച നിലയിൽ 1.51 കിലോ സ്വർണവും ഷാജഹാനിൽ നിന്ന് 992 ഗ്രാം സ്വർണവും ആണ് കണ്ടെടുത്തത്.

കഴിഞ്ഞ മാസം 30നും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. മലപ്പുറം വണ്ടൂർ സ്വദേശി മുസാഫിർ അഹ്‌മദിൽ നിന്നാണ് ഒന്നര കിലോയിലധികം സ്വർണം പിടികൂടിയത്. 93 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ഇസ്‌തിരിപ്പെട്ടിക്കുള്ളിൽ വച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

Most Read: ഡെല്‍ഹിയില്‍ 45 തോക്കുകളുമായി ദമ്പതികള്‍ പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE