കരിപ്പൂരിൽ പിടിയിലായ എയർ ഇന്ത്യ ജീവനക്കാരൻ ആറ് തവണ സ്വർണം കടത്തിയെന്ന് മൊഴി നൽകി

By Trainee Reporter, Malabar News
Gold hunt in Karipur
Representational Image

കോഴിക്കോട്: കരിപ്പൂരിൽ പിടിയിലായ എയർ ഇന്ത്യ ജീവനക്കാരൻ ഇതിന് മുൻപ് ആറ് തവണ സ്വർണം കടത്തിയെന്ന് മൊഴി നൽകി. ആറ് തവണയായി 8.5 കിലോ സ്വർണമാണ് ഇയാൾ കടത്തിയത്. സ്വർണത്തിന്റെ മൂല്യം ഏതാണ് നാലര കോടിയോളം വരും. എയർഇന്ത്യ കാബിൻ ക്രൂ നവനീത് സിംഗ് ഇന്നലെയാണ് സ്വർണം കടത്തിയതിന് കരിപ്പൂരിൽ പിടിയിലായത്.

നവനീത് സിംഗ് ഡെൽഹി സ്വദേശിയാണ്. കസ്‌റ്റംസ്‌ ഇന്നലെയാണ് കസ്‌റ്റഡിയിൽ എടുത്തത്. ഷൂവിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. 66 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണമാണ് ഇയാൾ ഷൂവിൽ ഒളിപ്പിച്ചത്. ദുബായിൽ നിന്നാണ് സ്വർണം കൊണ്ടുവന്നത്. ചോദ്യം ചെയ്യലിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

അതിനിടെ, വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 658 ഗ്രാം സ്വര്‍ണം പിടികൂടി. ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ 268 ഗ്രാം സ്വര്‍ണവും കര്‍ണാടക സ്വദേശി മുഹമ്മദ് ഡാനിഷില്‍ നിന്ന് 390 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഡിആര്‍ഐയും കസ്‌റ്റംസും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.

Most Read: സംസ്‌ഥാനത്ത് കനത്ത മഴ; 9 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE