കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരുടെ രഹസ്യ മൊഴി എടുക്കാന്‍ അനുമതി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ ഉത്തരവിട്ടത്. രഹസ്യമൊഴി നല്കാന് തയാറാണെന്ന് കാണിച്ച് സന്ദീപ് നായര്‍ എന്‍ ഐ എ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും കേസിലെ മുഴുവന്‍ വിവരങ്ങളും തുറന്ന് പറയാമെന്നും സന്ദീപ് നായര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് അപേക്ഷ പരിഗണിച്ച കോടതി സി ആര് പി സി 164 പ്രകാരം രഹസ്യമൊഴി എടുക്കാന്‍ ഉത്തരവിട്ടു. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ് സന്ദീപ് നായര്‍. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ കെ.ടി റമീസ്, സ്വപ്ന സുരേഷ് എന്നിവരുമായി അടുത്ത ബന്ധമുളള വ്യക്തി കൂടിയാണ് സന്ദീപ് നായര്‍.
Read also: സ്വര്‍ണക്കടത്ത്; യു.എഫ്.എക്സ് ഡയറക്ടറെ കസ്റ്റംസ് ചോദ്യം ചെയ്തു







































