സ്വർണക്കടത്ത്; യു.എഫ്.എക്‌സ്‌ ഡയറക്‌ടറെ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌തു

By News Desk, Malabar News
customs questioned ufx director
Representational Image
Ajwa Travels

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ മണി എക്‌സ്‌ചേഞ്ച് കമ്പനിയായ യു.എഫ്.എക്‌സ്‌ സൊല്യൂഷൻസ് എന്ന സ്‌ഥാപനത്തിന്റെ ഡയറക്‌ടർമാരിൽ ഒരാളായ അബ്‌ദുൽ ലത്തീഫിനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌തു. ബിനീഷ് കോടിയേരിയുടെ ബിനാമിയാണ് ഇയാൾ എന്ന് ആരോപണം ഉയർന്നിരുന്നു.

Also Read: ലൈഫ് മിഷന്‍; യു വി ജോസിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ച് വരുത്തി സ്വപ്‌നാ സുരേഷിനെ കുറിച്ചും സ്വർണക്കടത്തിനെ കുറിച്ചുമാണ് കസ്‌റ്റംസ്‌ ചോദിച്ചറിഞ്ഞത്. യു.എഫ്.എക്‌സിൽ നിന്ന് കമ്മീഷൻ ലഭിച്ചിരുന്നു എന്ന് നേരത്തെ സ്വപ്‌നാ സുരേഷ് മൊഴി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അബ്‌ദുൽ ലത്തീഫിനെ ചോദ്യം ചെയ്‌തത്‌.

യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്‌ഥാപനമാണ് യു.എഫ്.എക്‌സ്‌. കോൺസുലേറ്റിലെ വിസാ സ്‌റ്റാമ്പിങ് അടക്കമുള്ള കരാർ ഈ കമ്പനി ഏറ്റെടുത്തിരുന്നു. കൂടാതെ, സ്വപ്‌നാ സുരേഷിന്റെ താൽപര്യ പ്രകാരമാണ് കോൺസുലേറ്റ് ഈ കമ്പനിയെ തെരഞ്ഞെടുത്തതെന്നും ആരോപണം ഉയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE