ലൈഫ് മിഷന്‍; യു വി ജോസിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

By Syndicated , Malabar News
UV Jose_Malabar news
Ajwa Travels

കൊച്ചി: ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് കൊച്ചി കടവന്ത്രയിലെ സിബിഐ ഓഫീസിൽ എത്തണമെന്നാണ് യു വി ജോസിനുള്ള നിര്‍ദേശം. വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയിലെ ക്രമക്കേട് കേസിലാണ് ചോദ്യം ചെയ്യല്‍

യുവി ജോസാണ് ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ റെഡ് ക്രെസന്റുമായി സംസ്‌ഥാന സര്‍ക്കാരിന് വേണ്ടി കരാറില്‍ ഒപ്പിട്ടത്. കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പലതും കൃത്യമല്ലെന്ന ആക്ഷേപം, നാല് കോടിയിലേറെ രൂപയുടെ കമ്മീഷന്‍ ആരോപണം എന്നിവയില്‍ യു വി ജോസിനോട് ചോദ്യങ്ങളുണ്ടാകും.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട 6 പ്രധാന രേഖകള്‍ ഹാജരാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ യൂണിടാക്ക് എം.ഡി ജി സന്തോഷ് ഈപ്പന്‍, ഭാര്യ, വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി, തൃശൂര്‍ ജില്ലാ കോഡിനേറ്റര്‍ തുടങ്ങിയവരെ സിബിഐ നേരത്തെ ചോദ്യം ചെയ്‌തിരുന്നു.

Read also: രോഗിയെ പുഴുവരിച്ച സംഭവം; നടപടിയില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം ശക്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE